Asianet News MalayalamAsianet News Malayalam

ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18 കാരൻ മരിച്ചു

പാറമടയ്ക്ക് മുകളിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്

18 year old attempts 100 foot jump into water for Instagram reel dies
Author
First Published May 23, 2024, 2:48 PM IST

റാഞ്ചി: ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് ചാടിയ 18കാരൻ മരിച്ചു. പാറമടയ്ക്ക് മുകളിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തൗസിഫ് എന്ന യുവാവാണ് മരിച്ചത്. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു തൗസിഫ്. തുടർന്ന് റീൽസ് ഷൂട്ട് ചെയ്യാനായി ക്വാറിക്ക് മുകളിൽ കയറി. നൂറടിയോളം പൊക്കത്തിൽ നിന്നാണ് യുവാവ് ചാടിയത്. കൂട്ടുകാർ വീഡിയോ എടുത്തു. നീന്താൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തി. ഇത്രയും ഉയരത്തിൽ നിന്ന് ചാടിയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് മുങ്ങിമരിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ കുശ്‍വാഹ പറഞ്ഞു.

ഡോക്ടർക്ക് നേരെ ഓപ്പറേഷൻ തിയറ്ററിൽ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടാൻ ആശുപത്രി വാർഡിലേക്ക് ജീപ്പോടിച്ച് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios