കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

മംഗളൂരു: മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി വിദ്യാര്‍ത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോള്‍ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പൊലീസ് അറിയിച്ചു.

'2,000 കോടിയുടെ 3,500 കിലോ സ്യൂഡോഫെഡ്രിൻ'; സംഘത്തിന്റെ തലവൻ തമിഴ് നിര്‍മാതാവ്, ഒളിവിലെന്ന് എൻസിബി

YouTube video player