ദില്ലി: കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ സബാന്‍ ചൗക്കിലാണ് അപകടമുണ്ടായത്. ദില്ലി ജയ്പൂര്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. 

അപകടത്തില്‍ മരിച്ച രണ്ടുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ ബവാളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 

''വാഹൻങ്ങള്‍ കൂട്ടിയിടിച്ചത് മൂലം ഗതാഗത തടസ്സമുണ്ടായി. ഇത് ഒഴിവാക്കാന്‍ പൊലീസും അധികൃതരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്ന് നീക്കി'' - പൊലീസ് പറഞ്ഞു.