കോൺഫ്ലേക്കുകളുടെയും കുക്കി ബോക്സുകളുടെയും പാക്കറ്റുകൾക്കുള്ളിൽ നിന്ന് 13 വാക്വം പാക്ക്ഡ് മരിജുവാനയാണ് കണ്ടെത്തിയത്.

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ മരിജുവാനയുമായി യുവാക്കൾ പിടിയിൽ. പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് യുവാക്കൾ പിടിയിലായത്. ഹൈദരാബാദിലെ റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ബാങ്കോക്കിൽ നിന്ന് വരികയായിരുന്ന രണ്ട് ഇന്ത്യൻ യാത്രക്കാരാണ് പിടിയിലായത്. ചെക്ക്-ഇൻ ലഗേജിൽ കോൺഫ്ലേക്കുകളുടെയും കുക്കി ബോക്സുകളുടെയും പാക്കറ്റുകൾക്കുള്ളിൽ നിന്ന് 13 വാക്വം പാക്ക്ഡ് മരിജുവാനയാണ് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ക‍ഞ്ചാവാണെന്ന് തെളിഞ്ഞത്. 7.096 കിലോഗ്രാം ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. പ്രതികളെ 1985 ലെ എൻഡിപിഎസ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. 

Scroll to load tweet…