ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ഇവരെ കൂടാതെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Scroll to load tweet…

മേഖലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞദിവസം ഷോപ്പിയാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. അന്‍സാര്‍ ഗാസ്വാത് ഉള്‍ ഹിന്ദ് എന്ന സംഘടനയുടെ തീവ്രവാദികളെയാണ് ഷോപ്പിയാനില്‍ സൈന്യം വധിച്ചത്. 

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: അഞ്ച് തീവ്രവാദികളെ വധിച്ചു, അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു

കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു