ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു.

ദില്ലി: ജമ്മുകശ്മീരിലെ ബന്ദിപൊരയില്‍ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു.

ഇന്നലെ കൃഷ്ണഗാട്ടിയിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായും കരസേന അറിയിച്ചു. ഹിമാചല്‍പ്രദേശ് സ്വദേശിയായ കൃഷ്ണവൈദ്യ ആണ് മരിച്ചത്. പട്രോളിങ്ങിനിടെ ഉണ്ടായ കുഴിബോബ് സ്ഫോടനത്തിലാണ് മരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona