പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സിപിഎസി) സംസാരിച്ച ട്രംപ് പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു.
ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിവാദത്തിൽ ഇന്ത്യയെ വിടാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തി. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശ രാജ്യത്തിന് വലിയ തുക നൽകിയതിലെ മുൻ സർക്കാറിന്റെ യുക്തിയെ ചോദ്യം ചെയ്താണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം തന്റെ സുഹൃത്ത് മോദിക്ക് ലക്ഷക്കണക്കിന് പണം നൽകിയെന്ന് ട്രംപ് പറഞ്ഞിരുന്നു. കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സിപിഎസി) സംസാരിച്ച ട്രംപ് പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു.
ഇന്ത്യയെ അവരുടെ തെരഞ്ഞെടുപ്പുകളിൽ സഹായിക്കുന്നതിന് 18 മില്യൺ ഡോളർ! എന്തൊരു നരകം? പഴയ പേപ്പർ ബാലറ്റുകളിലേക്ക് എന്തുകൊണ്ട് നമ്മൾ പോകുന്നില്ല. നമ്മുടെ തെരഞ്ഞെടുപ്പുകളിൽ അവർ സഹായിക്കട്ടെ. വോട്ടർ ഐഡി നല്ലതല്ലേ? ഇന്ത്യക്ക് പണം ആവശ്യമില്ല- ട്രംപ് പറഞ്ഞു. അവർ നമ്മളെ നന്നായി മുതലെടുക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മള്‍ എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് 200 ശതമാനം താരിഫ് ഈടാക്കുന്നു. തുടർന്ന് അവരുടെ തെരഞ്ഞെടുപ്പിൽ സഹായിക്കാൻ നമ്മൾ അവർക്ക് ധാരാളം പണം നൽകുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read More... ഇന്ത്യൻ തെരഞ്ഞെടുപ്പിൽ യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചത് ആശങ്കാജനകമെന്ന് എസ് ജയശങ്കർ
21 മില്യൺ ഡോളർ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് പോകുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റിപ്പബ്ലിക്കൻ ഗവർണേഴ്‌സ് അസോസിയേഷനിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനായി ഒ29 മില്യൺ ഡോളർ ധനസഹായം നൽകുന്നതിനെയും ട്രംപ് വിമർശിച്ചിരുന്നു.
