International Day Against Drug Abuse 2022  നഗരത്തിൽ ഇന്ന് കഞ്ചാവും കറുപ്പും ഹെറോയിനും കൊക്കെയ്നുമടക്കം 21 ടൺ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കും

ബംഗളൂരു: നഗരത്തിൽ ഇന്ന് കഞ്ചാവും കറുപ്പും ഹെറോയിനും കൊക്കെയ്നുമടക്കം 21 ടൺ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കും. ബെംഗളൂരു പൊലീസ് കാലങ്ങളായി പിടികൂടിയ 21000 കിലോ മയക്കുമരുന്നാണ് പൊലീസ് കത്തിക്കാനൊരുങ്ങുന്നത്. ഇതിൽ എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരക മയക്കുമരുന്നുകളും ഉള്ളതായി ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. പിടികൂടിയ 21 ടണ്‍ മയക്കുമരുന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കോടതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് ഞായറാഴ്ച നശിപ്പിക്കാൻ തീരുമാനിച്ചത്. നശിപ്പിക്കുന്ന 50 ശതമാനത്തിലധികം മയക്കുമരുന്നും ബംഗളൂരു സിറ്റിയില്‍നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ വർഷം ഇതേ ദിവസം 50.23 കോടി രൂപയുടെ 24 ടൺ മരുന്നുകൾ നശിപ്പിച്ചതിന്റെ തുടർച്ചയായാണിത്. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് 25 കോടിയോളം വിലവരുന്ന മയക്കുമരുന്ന് നശിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8,505 കേസുകളാണ് എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ 7,846 പേർ അറസ്റ്റ് ചെയ്യപ്പെട്ടു, അതിൽ 185 പേർ വിദേശികളാണ്. 5,363 കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു.

Read more: തൃശ്ശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട; കണ്ണൂരിലും മയക്കുമരുന്ന് പിടികൂടി

ലോക ലഹരി വിരുദ്ധ ദിനം: ലഹരിക്കെതിരെ അണിനിരക്കാം; സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ, മദ്യശാലകളും ബാറുകളും തുറക്കില്ല

തിരുവനന്തപുരം: ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെ ബോധ്യത്തിൽ നിന്നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും. ഇന്ത്യയിലും കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ദിന പരിപാടി സംഘടിപ്പിക്കും.

Read more:  International Day Against Drug Abuse 2022 : 'ലഹരി ഉപേക്ഷിക്കൂ'; ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം

മയക്ക്‌ മരുന്നുകളെ കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക ( Share drug facts, Save lives) എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്ന സന്ദേശം. ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ചുള്ള ധാരണ സമൂഹത്തിൽ വളർത്തി എടുക്കാനും അന്താരാഷ്ട്ര തലത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുകയുമാണ്‌ ഈ വർഷത്തെ ദിനാചരണം ലക്ഷ്യം വെക്കുന്നത്‌. ലഹരി വസ്തുക്കളെ കുറിച്ചും അത്‌ ആരോഗ്യ ഘടനയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള ശരിയായ അറിവ്‌ പകർന്ന് നൽകിയാൽ പ്രലോഭനങ്ങൾ വഴിയും അജ്ഞത വഴിയുമുള്ള ലഹരിയിലേക്കുള്ള ചേക്കേറൽ നിയന്ത്രിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച; ഡോക്ടറുടെ വേഷത്തിലെത്തി മോഷണം

ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്.

പ്രതീകാത്മക ചിത്രം: ആന്ധ്രാ പ്രദേശിൽ രണ്ട് ലക്ഷം കിലോ ലഹരി മരുന്ന് നശിപ്പിച്ചപ്പോൾ