കോട്ട: രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം  24 പേര്‍ മരിച്ചു. രാജസ്ഥാനിലെ ബണ്ടി ജില്ലയിലാണ് സംഭവം. കോട്ടയിലെ മൈസ പുഴയിലേക്കാണ് ബസ് മറഞ്ഞത്. 28 യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  പരിക്കേറ്റവരെ കോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.