നാട്ടിലേക്ക് മടങ്ങാൻ ഇവ‍ർക്ക് രാജസ്ഥാൻ സർക്കാരിൻ്റെ അനുമതിയും കിട്ടി. കേരള സർക്കാരിൻ്റെ പാസ് കൂടി കിട്ടിയാൽ വിദ്യാ‌ർത്ഥികൾ നാട്ടിലേക്ക് തിരിക്കും. ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തിരുന്നു.

ജയ്പൂ‌ർ: ജയ്പൂരിൽ കുടുങ്ങിയ 25 മലയാളി വിദ്യാ‌‍ർത്ഥികളെ നാട്ടിൽ എത്തിക്കാൻ നടപടിയായി. ജയ്പൂ‍ർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇവ‍ർക്കായി ബസ് എ‍ർപ്പാടാക്കി. നാട്ടിലേക്ക് മടങ്ങാൻ ഇവ‍ർക്ക് രാജസ്ഥാൻ സർക്കാരിൻ്റെ അനുമതിയും കിട്ടി. കേരള സർക്കാരിൻ്റെ പാസ് കൂടി കിട്ടിയാൽ വിദ്യാ‌ർത്ഥികൾ നാട്ടിലേക്ക് തിരിക്കും. ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തിരുന്നു.

രാജസ്ഥാൻ എഡിജിപിയും മലയാളിയുമായ ബിജു ജോർജ്ജ് ജോസഫ് ഐപിഎസിന്റെ ഇടപെലും നി‌‌ർണ്ണായകമായി. സുരേഷ് ​ഗ്യാൻ വിഹാ‍ർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ 25 പേരാണ് ജയ്പൂരിലെ ജഗത്പൂരിൽ കുടുങ്ങിപ്പോയത്. ഇവർ താമസിച്ചിരുന്ന ഹോസ്റ്റലുകൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ നിർദ്ദേശം കിട്ടിയതോടെയാണ് ഈ വിദ്യാർത്ഥിനികൾ പെരുവഴിയിലായത്.