നാട്ടുകാർ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇൻസ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കൾ വിശദീകരിച്ചു

ലക്നൗ: ഇൻസ്റ്റ​ഗ്രാം റീൽസിനായി നടുറോഡിൽ തട്ടിക്കൊണ്ടുപോകൽ നടത്തുന്ന വീഡിയോ ചിത്രീകരിച്ച് മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയിൽ വാഹനം നിർത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളുടെ മയക്കി മുഖം മൂടിയ ശേഷം ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. 

Scroll to load tweet…

ആദ്യം ഒന്ന് അമ്പരന്നെങ്കിലും നാട്ടുകാർ ബൈക്ക് തടഞ്ഞതോടെ കാര്യങ്ങൾ വഷളായി. നാട്ടുകാർ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇൻസ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കൾ വിശദീകരിച്ചു. അധികം വൈകാതെ വീഡിയോ എഡിറ്റ് ചെയ്ത് യുവാക്കൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. എന്നാൽ, വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. 

ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ... ഇത് കഷ്ടം തന്നെ! ഐഫോണിനെതിരെ പരാതിപ്രളയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം