Asianet News MalayalamAsianet News Malayalam

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പതിനാലുകാരിയെ പലതവണ പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ, ഗുരുതര ആരോപണം

പെ​ൺ​കു​ട്ടി​യെ വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ്ര​തി തന്‍റെ വീ​ട്ടി​ലെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പരാതി.

30 year old school teacher  Arrested After Allegedly Raping Teen Student In Maharashtra
Author
First Published Aug 14, 2024, 10:53 AM IST | Last Updated Aug 14, 2024, 10:53 AM IST

മും​ബൈ: ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ലാ​ണ് സം​ഭ​വം. വിദ്യാർത്ഥിയെ പീഡിപ്പിച്ച അ​മി​ത് ദു​ബെ (30) എ​ന്നയാളെ കഴിഞ്ഞ തി​ങ്ക​ളാ​ഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലുകാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. അധ്യാപകന്‍റെ അറസ്റ്റിന് പിന്നാലെ പെൺകുട്ടിയുടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമടക്കം നി​ര​വ​ധി പേർ സംഘടിച്ചെത്തി പ്ര​തി അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ന്ന സ്കൂ​ളി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. 

ഈ ​വ​ർ​ഷം മാ​ർ​ച്ചി​നും ജൂ​ലൈ​യ്ക്കും ഇ​ട​യി​ലാ​ണ് അധ്യാപകൻ പെൺകുട്ടിയെ ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യെ വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ്ര​തി തന്‍റെ വീ​ട്ടി​ലെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പരാതി. പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ദു​ബെ​യ്‌​ക്കെ​തി​രെ  പോ​ക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിരവധി തവണ പെൺകുട്ടിയെ അധ്യാകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ അധ്യാപികനെതിരെ സ്‌കൂൾ മാനേജ്‌മെന്‍റിന്  പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ  അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും പരാതി അവഗണിച്ചെന്നും കുടുംബം ആരോപിച്ചു. അധ്യാപകൻ സ്കൂളിൽ വച്ചും തന്‍റെ സഹോദരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഇരയുടെ സഹോദരൻ മൊഴി നൽകിയിതായി  പെൽഹാർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ജിതേന്ദ്ര വൻകോട്ടി പറഞ്ഞു.  അറസ്റ്റിലായ പ്രതി മറ്റ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More :  തൃത്താലയിൽ പുലർച്ചെ ഒരാളെത്തി, പുതിയ വീടിന്‍റെ വയറിംങ് ഊരി, സ്വിച്ചുകളും ചാക്കിലാക്കി; 1.5 ലക്ഷത്തിന്‍റെ മോഷണം
 

Latest Videos
Follow Us:
Download App:
  • android
  • ios