Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ 3645 പേർക്ക് കൂടി കൊവിഡ്: ആകെ രോഗികളുടെ എണ്ണം 75000-ത്തിലേക്ക്

ചെന്നൈ മഹാനഗരത്തിൽ മാത്രം ഇന്ന് 1956 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് രോഗികളിൽ അരലക്ഷത്തോളം പേർ ചെന്നൈയിലാണുള്ളത്. 

3645 covid cases reported in tamilnadu today
Author
Chennai, First Published Jun 26, 2020, 7:19 PM IST

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് മാത്രം 3645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 74622 ആയി. കൊവിഡ് കേസുകൾ മുക്കാൽ ലക്ഷമെത്തുമ്പോഴും കൊവിഡ് വ്യാപനത്തിൻ്റെ പ്രഭവ കേന്ദ്രമായി ചെന്നൈ തുടരുകയാണ്. 

ചെന്നൈ മഹാനഗരത്തിൽ മാത്രം ഇന്ന് 1956 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് രോഗികളിൽ അരലക്ഷത്തോളം പേർ ചെന്നൈയിലാണുള്ളത്. ഇതുവരെ ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത് 49690 പേർക്കാണ്. 24 മണിക്കൂറിനിടെ മാത്രം 46 പേർ ചെന്നൈയിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 957 ആയി. 

കേരളത്തിൽ നിന്നും എത്തിയ പത്ത് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. കേരളത്തിൽ നിന്നും വന്ന 106 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 
 

Follow Us:
Download App:
  • android
  • ios