കാസിപുര: വയലില്‍ നിന്നും നാലുകിലോ സ്വര്‍ണം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാസിപുരയില്‍ ഞായറാഴ്ചയാണ് ഗ്രാമീണര്‍ക്ക് സ്വര്‍ണം ലഭിച്ചത്. പുരാതനകാലത്തെ സ്വര്‍ണമാണിതെന്നാണ് അധികൃതരുടെ നിഗമനം. 

ക്ഷേത്രം നിര്‍മ്മിക്കാനായി കുഴിയെടുത്തതാണ് ഗ്രാമീണര്‍. ആഴത്തില്‍ കുഴിച്ചപ്പോള്‍ രണ്ട് നെക്ലേസും വളകളും ഉള്‍പ്പെടെയുള്ള സ്വര്‍ണം ലഭിക്കുകയായിരുന്നു. സ്വര്‍ണം കണ്ടെത്തിയതോടെ ഗ്രാമവാസികള്‍ പരിസരത്ത് വീണ്ടും പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ പൊലീസും റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.