ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ചെങ്കല്‍പേട്ടിലാണ് ദാരുണ സംഭവം ഉണ്ടായത്. ബസിന്‍റെ പടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

ചെന്നൈ: തമിഴ്നാട്ടില്‍ ബസില്‍ നിന്ന് തെറിച്ചുവീണ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് ദുരന്തമുണ്ടായത്. ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ചെങ്കല്‍പേട്ടിലാണ് ദാരുണ സംഭവം ഉണ്ടായത്. ബസിന്‍റെ പടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്