ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരെയും സംഘടനയെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു.