മകന്‍റെ മരണം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെയാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അജ്മീര്‍: മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കാന്‍ ശ്രമിച്ചു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച മുതല്‍ ചികിത്സയിലായിരുന്ന 18 കാരന്‍ യോഗേഷ് കുമാറാണ് ഞായറാഴ്ച മരിച്ചത്. യോഗേഷിന്‍റെ മരണം അമ്മ രേഖ ലോഹറി (40) ന് താങ്ങാന്‍ കഴിഞ്ഞില്ല. മരണവാര്‍ത്ത അറിഞ്ഞ രേഖ ആശുപത്രി കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു. 

അബദ്ധത്തില്‍ മരുന്ന് കഴിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് യോഗേഷിനെ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. യോഗേഷിന്‍റേത് ഒരു അപ്രതീക്ഷിത മരണമായിരുന്നു. കെട്ടിടത്തില്‍ നിന്നും ചാടിയ രേഖയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അജ്മീറിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് രേഖ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read More:വീട്ടുകാരുമായി തര്‍ക്കം, തോക്കെടുത്ത് ആത്മഹത്യാ ഭീഷണി; അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം