തട്ടിക്കൊണ്ടുപോയ നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം എടുക്കണമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ അംബാഡിഡര്‍ അഭയ് ഠാക്കൂറിന് നിര്‍ദ്ദേശം നല്‍കിയതായി സുഷമ സ്വരാജ് അറിയിച്ചു.

ദില്ലി: അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയയില്‍ വച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ വിവരം സുഷമ സ്വരാജ് അറിയിച്ചത്. ഇവരെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണെന്നും ട്വിറ്റില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോയ നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ അംബാഡിഡര്‍ അഭയ് ഠാക്കൂറിന് നിര്‍ദ്ദേശം നല്‍കിയതായി സുഷമ സ്വരാജ് അറിയിച്ചു. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയെന്നും സുഷമ ട്വീറ്റ് ചെയ്തു.

Scroll to load tweet…