റാഞ്ചി: ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.

ജാംഷഡ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുളള സരൈകേല ജില്ലയിലെ ഒരു ചന്തയിലാണ് ആക്രമണം നടന്നത്. പൊലീസ് പട്രോളിങ്ങിനിടയിലായിരുന്നു ആക്രമണം. രണ്ട് മാവോയിസ്റ്റുകളാണ് അക്രമം നടത്തിയതെന്നാണ് വിവരം. അഞ്ച് പൊലീസുകാരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ ആയുധങ്ങളും മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്.