Asianet News MalayalamAsianet News Malayalam

ഒടുവില്‍ ഗീത അമ്മയെ കണ്ടെത്തി; അഞ്ച് വര്‍ഷത്തിന് ശേഷം

യുപി, ബിഹാര്‍, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങളെ സ്‌ക്രീനിംഗ് നടത്തിയതിന് ശേഷമാണ് ഗീതയുടെ കുടുംബത്തെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പ്രധാനിയിലെ മീന വാഗ്മരെ(71)ലാണ് അന്വേഷണം ചെന്നെത്തിയതെന്ന് എന്‍ജിഒ തലവന്‍ ഗ്യാനേന്ദ്ര പുരോഹിത് പിടിഐയോട് പറഞ്ഞു.
 

5 years after return from Pakistan, Geeta may have finally found her family
Author
New Delhi, First Published Mar 11, 2021, 2:57 PM IST

ദില്ലി: അഞ്ച് വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഗീത ഒടുവില്‍ അമ്മയെ കണ്ടെത്തി. ഒമ്പതാം വയസ്സില്‍ പാകിസ്ഥാനിലെത്തിയ ഗീത, വിദേശ കാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് 2015ലാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. പിന്നീട് മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ സംരക്ഷണയിലായിരുന്നു ഗീത. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് ഗീതയുടെ കുടുംബമെന്ന് എന്‍ജിഒയുടെ അന്വേഷണത്തില്‍ വ്യക്തമായി. ഗീത ബധിരയും മൂകയുമായതാണ് അന്വേഷണത്തിന് ഏറെ തടസ്സമായത്. എന്‍ജിഒയുടെ കീഴില്‍ ആംഗ്യ ഭാഷ പഠിക്കുകയാണ് ഗീത.

2020ലാണ് പഹല്‍ എന്‍ജിഒ ഗീതയെ ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒക്ക് കൈമാറിയത്. യുപി, ബിഹാര്‍, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങളെ സ്‌ക്രീനിംഗ് നടത്തിയതിന് ശേഷമാണ് ഗീതയുടെ കുടുംബത്തെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പ്രധാനിയിലെ മീന വാഗ്മരെ(71)ലാണ് അന്വേഷണം ചെന്നെത്തിയതെന്ന് എന്‍ജിഒ തലവന്‍ ഗ്യാനേന്ദ്ര പുരോഹിത് പിടിഐയോട് പറഞ്ഞു. ഇവരുടെ മകള്‍ രാധ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായതെന്ന് ഇവര്‍ പറഞ്ഞതായി പുരോഹിത് പറഞ്ഞു. ഗീതയുടെ വയറിന്മേലുള്ള പൊള്ളലേറ്റ അടയാളം ഇവര്‍ കൃത്യമായി പറഞ്ഞെന്നും പുരോഹിത് പറഞ്ഞു.

ഗീതയുടെ അച്ഛന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി. ഇപ്പോള്‍ ഔറംഗബാദിലുള്ള രണ്ടാം ഭര്‍ത്താവിന്റെ കൂടെയാണ് ഇവര്‍ താമസം. ഗീതയെ അമ്മയായ മീന സന്ദര്‍ശിച്ചു. ഗീതയെ അമ്മയെ ഏല്‍പ്പിച്ചു. ഗീത ഇപ്പോള്‍ ഒന്നരമായി അമ്മയുടെ കൂടെയാണ് താമസം. പാകിസ്ഥാനില്‍ ബില്‍ക്കീസ് എഥിയുടെ കൂടെയായിരുന്നു ഗീത ജീവിച്ചിരുന്നു. ഗീതയെ 11 വയസ്സിലാണ് ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്നത്. ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഗീതയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.
 

Follow Us:
Download App:
  • android
  • ios