ഉഡുപ്പി: കര്‍ണാടക ഉഡുപ്പി ജില്ലയില്‍ അമ്പതോളം ദലിത് സമുദായ അംഗങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി അംബേദ്കറുടെ 64ാമത് ധമ്മചക്ര പരിവര്‍ത്തന്‍ ദിനത്തിലാണ് ഇവര്‍ ബുദ്ധമതം സ്വീകരിച്ചത്. മൈസൂരുവില്‍ നിന്നെത്തിയ സുഗതപാല ഭാന്‍തെജിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉഡുപ്പി ജില്ല ബൌദ്ധ മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ദലിത് നേതാക്കളായ സുന്ദര്‍ മസ്തര്‍, ശ്യാംരാജ് ബിര്‍തി, നാരായണ്‍ മനൂര്‍, ശേഖര്‍ ഹെജ്മാഡി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പണ്ഡിതന്‍ ഭാസ്‌കര്‍ വിട്ട്‌ലയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.