ചെന്നൈ: പല്ലുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ ഏഴുവയസ്സുകാരന്‍റെ വായില്‍ നിന്ന് നീക്കം ചെയ്തത് 527 പല്ലുകള്‍. ചെന്നൈ സ്വദേശിയായ രവീന്ദ്രനാഥിനെയാണ് കടുത്ത പല്ലുവേദനയും കവിളില്‍ വീക്കവും ഉണ്ടായതിനെ തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

കീഴ്ത്താടിക്കുള്ളില്‍ വളര്‍ന്ന പല്ലുകള്‍ പുറമെ കാണാന്‍ സാധിക്കില്ലായിരുന്നു. 21 പല്ലുകള്‍ ബാക്കി നിര്‍ത്തി മറ്റുള്ളവ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കി. കവിളില്‍ വീക്കം കൂടിയതോടെ ചെന്നൈയിലെ സവീത ദന്താശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. എക്സ് റേയും സി ടി സ്കാനും മറ്റ് പരിശോധനകളും നടത്തിയതോടെയാണ് കീഴ്ത്താടിക്കുള്ളില്‍ നിരവധി ചെറിയ പല്ലുകള്‍ വളരുന്നതായി കണ്ടെത്തിയത്. ഇതോടെ ജൂലൈ 11 ന് ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ പല്ലുകള്‍ നീക്കം ചെയ്യുകയായിരുന്നു.