ജൂണ്‍ 20നാണ് ഒന്‍പത് വയസുകാരിയുടെ മൃതദേഹം പീഡനത്തിന് ഇരയായി കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് മൂത്രമൊഴിക്കാനെന്ന വ്യാജേന പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്

തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയ്ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. അസമിലെ മോറിഗോണിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ച കേസിലെ പ്രതിക്കാണ് വെടിയേറ്റത്.

സയ്യിദ് അലി എന്നറിയപ്പെടുന്ന പത്ത എന്നയാളെ ജൂണ്‍ 26നാണ് അറസ്റ്റ് ചെയ്തത്. അറുപത്തിയഞ്ചുകാരനായ മതപുരോഹിതന്‍ കൂടിയായിരുന്നു സയ്യിദ് അലി. ജൂണ്‍ 20നാണ് ഒന്‍പത് വയസുകാരിയുടെ മൃതദേഹം പീഡനത്തിന് ഇരയായി കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് മൂത്രമൊഴിക്കാനെന്ന വ്യാജേന ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊലീസ് രണ്ട് റൌണ്ട് വെടിവച്ചതില്‍ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. മോഗിഗോണ്‍ ഭുരാഗോണ്‍ പാതയിലാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പരിക്കേറ്റതിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona