ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരമാണ്. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഒക്ടോബര്‍ 5 ന് അനന്ത്നാഗിൽ സമാനമായ ആക്രമണം നടന്നിരുന്നു. അനന്ത്‌നാഗിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് പുറത്തെ പൊലീസ് പട്രോൾ വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയും എന്നാൽ, ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡിൽ വീഴുകയുമായിരുന്നു. 

Also Read: ജമ്മുകശ്മീരിൽ ഗ്രനേഡ് ആക്രമണം; പതിനാലു പേർക്ക് പരിക്ക്