ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. അപകടത്തില്‍ 45 പേർക്ക് പരിക്കേറ്റു.
ബംഗ്ലൂരു: തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ (Bus Accident) ഏഴ് മരണം. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേർക്ക് പരിക്കേറ്റു.
ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായതെന്നും ബസ് ഒരു കൊക്കയിലേയ്ക്ക് മറിയുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മലയടിവാരത്തെ കുത്തനെയുള്ള വളവിൽ നിയന്ത്രണം വിട്ട ബസ് 50 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് വഴിവച്ചത്. അപകടത്തിൽ 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് ബസ് മറിയാൻ കാരണമെന്ന് പൊലീസ് പറയുന്നു.
യാത്രക്കാരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. രാവിലെ തിരുപ്പതി ക്ഷേത്രത്തിൽ വച്ചുള്ള വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ ആന്ധ്രാ സ്വദേശികളാണ്. പരിക്കേറ്റവരെ തിരുപ്പതിയിലെയും ചിറ്റൂരിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ആന്ധ്രാപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
