ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 

മൂന്ന് നിലകളുള്ള ഇന്ദർഗഞ്ച് സ്ക്വയറിലെ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളും മുകളിലത്തെ നിലകളില്‍ താമസക്കാരുമുണ്ടായിരുന്നു. തീപടരുമ്പോള്‍ 25 ലേറെ ആളുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. പത്ത് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.