എട്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഗ്യാസ് കട്ടറിന്റെ സഹായത്തോടെയാണ് ട്രെയിലറിനുള്ളിൽ കുടുങ്ങിയ നിലയിലുണ്ടായിരുന്ന വാഹനം രക്ഷാപ്രവർത്തകർ പുറത്തെടുത്ത്

വഡോദര: അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് കയറിയത് ട്രെയിലറിലേക്ക്. കാർ യാത്രികരായ ഏഴ് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തില സബർകാന്ത ജില്ലയിലെ ഹിമന്ത്നഗറിന് സമീപമാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്. ഷാംലാജിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ആളുകളായിരുന്നു കാറിലുണ്ടായിരുന്നത്. ദേശീയ പാതയിൽ വച്ച് ഈ കാർ മുന്നിൽ പോയിരുന്ന ട്രെയിലറിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. 

കാറിലുണ്ടായിരുന്ന ഏഴ് പേർ സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടതായാണ് ഹിമന്ത് നഗർ പൊലീസ് സൂപ്രണ്ട് വിജയ് പട്ടേൽ വിശദമാക്കിയിരിക്കുന്നത്. അപകടത്തിൽ പൂർണമായി തകർന്ന കാറിനുള്ളിൽ നിന്ന് വാഹനം പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്.

Scroll to load tweet…

എട്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഗ്യാസ് കട്ടറിന്റെ സഹായത്തോടെയാണ് ട്രെയിലറിനുള്ളിൽ കുടുങ്ങിയ നിലയിലുണ്ടായിരുന്ന വാഹനം രക്ഷാപ്രവർത്തകർ പുറത്തെടുത്ത്. കൊല്ലപ്പെട്ട ഏഴ് പേരും പുരുഷന്മാരാണ്. അഹമ്മദാബാദ് സ്വദേശികളാണ് ഇവരെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം