പഞ്ചാബ്: കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഏഴ് പേർ ആശുപത്രിയിൽ നിന്ന് കടന്നു. പഞ്ചാബിലാണ് സംഭവം. പൊലീസ് ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 

പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവ് ആശുപത്രി അധികൃതർ അറിയാതെ മുങ്ങുകയായിരുന്നു. പിന്നീട് ഇയാളുടെ വീട്ടിൽ നിന്നാണ് കണ്ടെത്തുകയും വീണ്ടും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് പുറത്തുവന്ന പരിശോധനാഫലത്തില്‍ ഇയാളുടെ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

Also Read: പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചു; ജില്ലയില്‍ ഒരാൾ കൂടി ഐസോലേഷൻ വാർഡിൽ

മംഗളൂരുലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിനെ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് പുറത്തുവന്ന ഇയാളുടെ റിപ്പോര്‍ട്ടില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തി. 

Also Read: കൊവിഡ് 19: നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾ ആശുപത്രിയിൽ നിന്ന് കടന്നു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക