പാമ്പ് കടിച്ചപ്പോള്‍ ഭയങ്കര വേദനയുണ്ടായി. കുടഞ്ഞെറിയാനുള്ള പരിശ്രമം ഫലം കാണാതെ വന്നതോടെയാണ് പാമ്പിനെ തിരിച്ച് കടിച്ചതെന്നാണ് ദീപക് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തന്നെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ തിരിച്ച് കടിച്ച് എട്ട് വയസുകാരന്‍. ഛത്തീസ്ഗഡിലെ ജാഷ്പൂരിലാണ് സംഭവം. വീടിന് പിന്നില്‍ കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരന്‍ ദീപകിന്‍റെ കയ്യില്‍ മുര്‍ഖന്‍ പാമ്പ് ചുറ്റുകയായിരുന്നു. കയ്യില്‍ ചുറ്റിയ പാമ്പ് ദീപക്കിനെ കടിക്കുകയും ചെയ്തു. പാമ്പിനെ കയ്യില്‍ നിന്ന് കുടഞ്ഞെറിയാനുള്ള ശ്രമം പാഴായതോടെയാണ് ദീപക് പാമ്പിനെ തിരിച്ചു കടിച്ചത്. രണ്ട് തവണ പാമ്പിനെ ശക്തമായി ദീപക് കടിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടിയേറ്റ പാമ്പ് ചത്തു. പാമ്പ് കടിച്ചപ്പോള്‍ ഭയങ്കര വേദനയുണ്ടായി. കുടഞ്ഞെറിയാനുള്ള പരിശ്രമം ഫലം കാണാതെ വന്നതോടെയാണ് പാമ്പിനെ തിരിച്ച് കടിച്ചതെന്നാണ് ദീപക് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉടന്‍ തന്നെ പാമ്പ് കൊത്തിയ വിവരം ദീപക് വീട്ടുകാരോട് പറഞ്ഞു. ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആന്‍റ് വെനം നല്‍കിയ ശേഷം ദീപകിനെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
പ്രാഥമിക നിരീക്ഷണത്തില്‍ ഡ്രൈ ബൈറ്റാണ് കുട്ടിക്ക് സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. മൂര്‍ഖന്‍ പാമ്പ് കുട്ടിയുടെ കയ്യില്‍ കടിക്കുമ്പോള്‍ വിഷം പുറത്ത് വിട്ടിരുന്നില്ലെന്നാണ് സംശയിക്കുന്നത്. നേരത്തെ ഉത്തര്‍ പ്രദേശില്‍ രാജ വെമ്പാല രണ്ട് തവണ തന്നെ കടിച്ചെന്നും പാമ്പ് ചത്തെന്നും അവകാശപ്പെട്ട് യുവാവ് ആശുപത്രിയിലെത്തിയിരുന്നു.
വാദം തെളിയിക്കാന്‍ ചത്ത പാമ്പിനെയും കൊണ്ടാണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ യുവാവ് ആശുപത്രിയിലെത്തിയത്. കാലില്‍ പാമ്പ് കടിയേറ്റെന്നും ആവശ്യമായ മരുന്ന് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഉത്തര്‍ പ്രദേശിലെ കുശിനഗര്‍ ജില്ലാ ആശുപത്രിയില്‍ യുവാവ് എത്തിയത്.
