Asianet News MalayalamAsianet News Malayalam

ഛത്തീസ്​ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട, ബിജാപൂർ ദന്തേവാഡ അതിർത്തിയിൽ 9 മാവോയിസ്റ്റുകളെ വധിച്ചു

കഴിഞ്ഞമാസം നാരായൺപൂർ ജില്ലയിൽ 3 വനിതാ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു

9 Maoists killed in encounter in Chhattisgarh Bijapur Dantewada border
Author
First Published Sep 4, 2024, 12:43 AM IST | Last Updated Sep 4, 2024, 12:43 AM IST

റായ്പൂർ: ഛത്തീസ്​ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകളെ വധിച്ചു. ബസ്തർ ഡിവിഷനിലെ ബിജാപൂർ ദന്തേവാഡ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ഓട്ടോമാറ്റിക് ആയുധങ്ങളടക്കം കണ്ടെടുത്തെന്നും സ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്നും ഛത്തീസ്​ഗഡ് പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം നാരായൺപൂർ ജില്ലയിൽ 3 വനിതാ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. 2026 മാർച്ചിൽ രാജ്യത്തെ മാവോയിസ്റ്റ് മുകത്മാക്കുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം.

നടുക്കടലിൽ 'ഓംങ്കാര നാഥൻ' ബോട്ടിൽ നിന്ന് സന്ദേശമെത്തി, ഒറ്റനിമിഷം പാഴാക്കിയില്ല! പാഞ്ഞെത്തി രക്ഷിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios