ദില്ലി:  കോൺ​ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ തുടങ്ങാനിരിക്കെ രാഹുൽ ​ഗാന്ധി അധ്യക്ഷനാകണമെന്ന് 99.9 ശതമാനം പേരും ആ​ഗ്രഹിക്കുന്നതായി കോൺ​ഗ്രസ് അധ്യക്ഷൻ രൺദീപ് സുർജേവാല. അടുത്ത 10 ദിവസത്തിനുള്ളിൽ മുതിർന്ന നേതാക്കളുമായി സോണിയാ​ഗാന്ധി ചർച്ച നടത്തും. നേതൃമാറ്റം ആവശ്യപ്പട്ട് ഓ​ഗസ്റ്റിൽ കത്തെഴുതിയ 23 പേരെ സോണിയാ ​ഗാന്ധി കാണും. 

രാഹുൽ ​ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ആ​ഗ്രഹിക്കുന്നതെന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സുർജേവാല പറഞ്ഞു. 

2017 ൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുൽ ​ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സ്ഥാനം രാജിവവച്ചു. തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയാ ​ഗാന്ധി വീണ്ടും ചുമതലയേൽക്കുകയായിരുന്നു.