അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ
പെൺകുട്ടിയുടെ അമ്മയെ പ്രതികൾ നേരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭർത്താവ് അവരെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നത്. പ്രതികൾ പ്രതികാരം ചെയ്യുന്നതിനായി അഞ്ചര വയസ്സുകാരിയായ മകളെ ലക്ഷ്യമിടുകയായിരുന്നു.
ഗോവ: അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ മുരാരി കുമാർ (24), ഉപ്‌നേഷ് കുമാർ (22) എന്നിവരെയാണ് ഗോവയിലെ വാസ്കോ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ അമ്മയെ പ്രതികൾ നേരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭർത്താവ് അവരെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നത്. പ്രതികൾ പ്രതികാരം ചെയ്യുന്നതിനായി അഞ്ചര വയസ്സുകാരിയായ മകളെ ലക്ഷ്യമിടുകയായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടിയെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് വാസ്കോ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ജെഎംഎഫ്‌സി) മുമ്പാകെ ഹാജരാക്കി. പ്രതികളെ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സൗത്ത് പൊലീസ് സൂപ്രണ്ട് സുനിത സാവന്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് രാഹുൽ ഗുപ്ത, സന്തോഷ് ദേശായി, കപിൽ നായക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബാലവധുവാകാതെ രക്ഷപ്പെട്ട 15 -കാരി, ഇന്ന് 440 ൽ 421 മാർക്ക്, ഐപിഎസ് ഓഫീസറാവുമെന്ന് നിർമ്മല
https://www.youtube.com/watch?v=Ko18SgceYX8