Asianet News MalayalamAsianet News Malayalam

ഒഴിവായത് വന്‍ദുരന്തം!, ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം, ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു

പഞ്ചാബിലെ ഫിറോസ്പുരില്‍നിന്നും മധ്യപ്രദേശിലെ സിവനിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. കോച്ചുകള്‍ ഉടന്‍ തന്നെ വേര്‍പ്പെടുത്തിയതിനാല്‍ മറ്റു കോച്ചുകളിലേക്ക് തീ പടര്‍ന്നില്ല.

A major disaster averted!, Agra Patalkot Express fire, one coach completely burnt
Author
First Published Oct 25, 2023, 6:03 PM IST

ദില്ലി: ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്ന് വൈകിട്ടോടെയാണ് ട്രെയിനിന് തീപിടിച്ചത്. ട്രെയിനിന്‍റെ രണ്ടു കോച്ചുകളിലാണ് തീപടര്‍ന്നത്. എഞ്ചിനില്‍നിന്നും നാലാമതായുള്ള ജനറല്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന് സമീപത്തെ മറ്റൊരു കോച്ചിലേക്കും തീപടര്‍ന്നു. കോച്ചില്‍നിന്ന് പുക ഉയര്‍ന്ന ഉടനെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുക ഉയര്‍ന്ന കോച്ചുകള്‍ വേര്‍പ്പെടുത്തി. സംഭവം നടന്ന ഉടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. പഞ്ചാബിലെ ഫിറോസ്പുരില്‍നിന്നും മധ്യപ്രദേശിലെ സിവനിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. കോച്ചുകള്‍ ഉടന്‍ തന്നെ വേര്‍പ്പെടുത്തിയതിനാല്‍ മറ്റു കോച്ചുകളിലേക്ക് തീ പടര്‍ന്നില്ല. സംഭവത്തെതുടര്‍ന്ന് സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്തിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. യാത്രക്കാരിലൊരാളുടെ തലമുടിക്ക് തീപിടിച്ചെങ്കിലും ഉടന്‍ തന്നെ രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ പറഞ്ഞു. സംഭവം നടന്നതിന് പിന്നാലെ സമാന്തരമായ ട്രാക്കിലൂടെ വന്ന ദൂര്‍ഗമി എക്സ്പ്രസ് നിര്‍ത്തിയശേഷം തീപിടിച്ച ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ അതിലേക്ക് മാറ്റുകയായിരുന്നു. 

തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നത് എന്തുകൊണ്ട്? കാരണം കണ്ടെത്താന്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം

Follow Us:
Download App:
  • android
  • ios