ത്രിവർണപതാക ഉയർത്തിയതിന് ശേഷം മുന്നോട്ട് നടക്കുന്ന മന്ത്രിയുടെ അടുത്തേയ്ക്ക്, കയ്യിൽ ഷൂസുമായി പടി കയറി എത്തുന്ന വ്യക്തിയെയാണ് വീഡിയോയിൽ കാണുന്നത്. അയാൾ മന്ത്രിയുടെ കാൽക്കൽ ഷൂസ് വച്ചതിന് ശേഷം തിരികെ ഇറങ്ങിപ്പോകുന്നു. 

ഭുവനേശ്വർ: റിപ്പബ്ളിക് ദിന ആഘോഷ വേളയിൽ മന്ത്രിയെ ഷൂസിടാൻ ഒരാൾ സഹായിക്കുന്ന വീഡിയോ വിവാദത്തിലേക്ക്. ഒഡീഷയിലെ വാണിജ്യ ​ഗ​താ​ഗത വകുപ്പ് മന്ത്രി പദ്മനാഭ ബെഹറയെ ഷൂസിടാൻ സഹായിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കിയോഞ്ചർ ജില്ലയിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷ വേളയിലാണ് സംഭവം. ഷൂസ് ഇടാൻ സഹായിക്കുന്ന വ്യക്തി ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

Scroll to load tweet…

ത്രിവർണപതാക ഉയർത്തിയതിന് ശേഷം മുന്നോട്ട് നടക്കുന്ന മന്ത്രിയുടെ അടുത്തേയ്ക്ക്, കയ്യിൽ ഷൂസുമായി പടി കയറി എത്തുന്ന വ്യക്തിയെയാണ് വീഡിയോയിൽ കാണുന്നത്. അയാൾ മന്ത്രിയുടെ കാൽക്കൽ ഷൂസ് വച്ചതിന് ശേഷം തിരികെ ഇറങ്ങിപ്പോകുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പദ്മനാഭ ബെഹറ പൂർണ്ണമായി നിഷേധിക്കുന്നു. ''ദേശീയപതാകയോട് ബഹുമാനം പ്രകടിപ്പിച്ചാണ് ഷൂ ഊരി മാറ്റിയതിന് ശേഷം പതാക ഉയർത്തിയത്. എന്റെ ഷൂസ് ആരും എടുത്തു പിടിച്ചിട്ടുണ്ടായിരുന്നില്ല.'' ബെഹ്റ വ്യക്തമാക്കുന്നു.