കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഡീല്‍ ആരോപണങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ ചർച്ചയാവുന്നുണ്ട്. തവനൂർ മണ്ഡലത്തിൽ പ്രധാനമായും ചർച്ചയാവുന്നത് വികസന കാര്യങ്ങളാണ്
മലപ്പുറം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഡീല്‍ ആരോപണങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ ചർച്ചയാവുന്നുണ്ട്. തവനൂർ മണ്ഡലത്തിൽ പ്രധാനമായും ചർച്ചയാവുന്നത് വികസന കാര്യങ്ങളാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലും യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയും നേർക്കുനേരാണ് പോരാട്ടം. വികസനം പറഞ്ഞുകൊണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും നടത്തുന്നത്. ജലീല്‍ മണ്ഡലത്തില്‍ ഇല്ലാത്ത എംഎല്‍എയാണെന്നാണ് ജോയ്‌യുടെ ആരോപണം. രണ്ടര വർഷമായി മണ്ഡലത്തില്‍ എംഎൽഎയുടെ സാന്നിധ്യമില്ലായിരുന്നെന്നും രണ്ടര വർഷം മുമ്പ് അദ്ദേഹം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും വികസനം പറഞ്ഞുമാണ് ജലീലിന്‍റെ പ്രചാരണം. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ ചോർച്ച നിർത്തുക എന്നത് ഈ നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷം ആയിരുന്നു. അതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും തോല്‍ക്കും എന്നായിരുന്നെങ്കില്‍ ആരുപറഞ്ഞാലും മത്സരിക്കില്ലല്ലോ, മുഖ്യമന്ത്രിയും പാർട്ടിയും മത്സരിക്കണം എന്ന് പറഞ്ഞാൽ അനുസരിക്കാതിരിക്കുക എന്നത് നന്ദികേടാണ് എന്നും ജലീല്‍ പ്രതികരിച്ചു.


