ദില്ലി: ഈങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സത്യപ്രതിജ്ഞ അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എംപി. പഞ്ചാബിലെ സംഗൂരുവില്‍ നിന്നുള്ള എഎപി എംപി ഭഗവന്ദ് മന്‍ ആണ് പാര്‍ലമെന്‍റില്‍ മുദ്രാവാക്യം വിളിച്ചത്.

എം പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭഗവന്ദ് മന്‍ മുഷ്ടി ചുരുട്ടി ഈങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചത്.  ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍, നടന്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരും ഭഗവന്ദ് മന്നിന് പുറമെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ആദ്യദിനം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 17-ാം ലോകസഭയുടെ ആദ്യ സെഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്.