Asianet News MalayalamAsianet News Malayalam

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. 

Abusive remarks against Mamata Banerjee BJP leadership seeking explanation sts
Author
First Published Mar 27, 2024, 9:02 AM IST

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി‌ മമത ബാനർജിക്ക് എതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതൃത്വം വിശദീകരണം തേടി. ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ടിഎംസി പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. ഈ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ദിലീപ് ഘോഷിനെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും ടിഎംസി അറിയിച്ചിരുന്നു. 

മമതയെ അപമാനിക്കുന്ന പരാമർശമാണിതെന്നും ആര്‍എസ്എസും ബിജെപിയും സ്ത്രീവിരുദ്ധമായാണ് പ്രവര്‍ത്തിക്കുക, മമതക്കെതിരായ പരാമര്‍ശത്തില്‍ വനിതാ കമ്മീൻ നടപടി വേണമെന്നും ടിഎംസിയെ പ്രതിനിധീകരിച്ച് സുഷ്മിത ദേവ് പറഞ്ഞു.

മമത ബാനർജിക്ക് എതിരെ ബിജെപി നേതാവിന്‍റ അധിക്ഷേപ പരാമർ‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ടിഎംസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

Follow Us:
Download App:
  • android
  • ios