വാരണാസി: വാരണാസി സംസ്കൃത സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് എബിവിപി. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ്‍യുഐ നാല് സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.  എബിവിപിയുടെ അര്‍ഷിത് പാണ്ഡേയെ തോല്‍പ്പിച്ച് എന്‍എസ്‍യുഐയുടെ ശിവം ശുക്ല യൂണിയന്‍ പ്രസിഡന്‍റായി.  

ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്‍റും, അവ്നിഷ് പാണ്ഡേ ജനറല്‍ സെക്രട്ടറിയും രജനികാന്ത് ദുബെ ലൈബ്രറിയന്‍ പദവിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശിവം ശുക്ലയ്ക്ക് 709 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപി സ്ഥാനാര്‍ത്ഥിക്ക് 224 വോട്ടകളാണ് നേടാന്‍ സാധിച്ചത്. വൈസ് പ്രസിഡന്‍റ് ചന്ദന്‍ കുമാറിന് 553 വോട്ടുകള്‍ ലഭിച്ചു.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിക്ക് 63 വോട്ടിന്‍റെ ഭൂരിപക്ഷമാണുള്ളതെങ്കില്‍ ലൈബ്രറിയന്‍ രജനി കാന്തിന് 85 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ ക്യാംപസില്‍ സംഘര്‍ഷമൊഴിവാക്കാന്‍ വിജയ ഘോഷയാത്രകള്‍ നടത്തരുതെന്ന് നിര്‍ദേശിച്ച വൈസ് ചാന്‍സലര്‍ വിജയികളെ പൊലീസ് സുരക്ഷയിലാണ് വീടുകളിലേക്ക് പറഞ്ഞയച്ചത്. 

തദ്ദേശ തെരഞ്ഞെടുപ്പ്: നാഗ്പൂരിലും നിതിന്‍ ഗഡ്കരിയുടെ ഗ്രാമത്തിലും ബിജെപിക്ക് തോല്‍വി