ഗുഹാക്ഷേത്രമായ ലിംഗമയ്യ ക്ഷേത്രത്തിന് മുന്നിലുള്ള കിണറിലേക്ക് ആളുകൾ വീഴുകയായിരുന്നു

ഹൈദരാബാദ് : തെലങ്കാനയിലെ നാഗർകുർണൂലിൽ തീർഥാടനയാത്രയ്ക്കിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് രണ്ട് തീർഥാടകർ മരിച്ചു. വർഷം തോറും നടക്കുന്ന സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനിടെ ആണ് അപകടമുണ്ടായത്. ഗുഹാക്ഷേത്രമായ ലിംഗമയ്യ ക്ഷേത്രത്തിന് മുന്നിലുള്ള കിണറിലേക്ക് ആളുകൾ വീഴുകയായിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വനപട്‍ല സ്വദേശി ജി ചന്ദ്രയ്യ (50), വാനപർതി സ്വദേശി അഭിഷേക് (32) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

Read More : ഷാറുഖിന്‍റെ വൈദ്യപരിശോധന ഫലം; പൊള്ളൽ 1 ശതമാനം മാത്രം, ശരീരം മൊത്തം ഉരഞ്ഞു, കണ്ണിന് വീക്കം, കോടതിയിലെത്തിക്കും?