തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റു
ലക്ക്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും അപകടം. രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും 29 പേർക്ക് പരിക്കേറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

