ബെംഗലുരുവിലേക്ക് പോയ സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. മരിച്ചവർ ബെംഗലുരുവിലേക്കുള്ള യാത്രക്കാർ

കുർണൂൽ: ആന്ധ്രപ്രദേശിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഹൈദരാബാദ്-ബെംഗലുരു ദേശീയപാതയിൽ കുർണൂലിന് അടുത്താണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെംഗലുരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ഒരു ഇരുചക്രവാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പിന്നീട് മീഡിയനിലേക്ക് ഇടിച്ച് കയറിയ ബസ് റോഡിന്റെ മറുവശത്ത് എതിർദിശയിൽ നിന്ന് വരികയായിരുന്ന ടെംപോ ട്രാവലറിലും ഇടിച്ചു.

മരിച്ചവരിൽ ഏറെയും ടെംപോ ട്രാവലറിലെ യാത്രക്കാരാണെന്നാണ് വിവരം. ഇവർ തെലങ്കാനയിലെ ജോഗുലമ്പ ഗദ്വാൾ ജില്ലക്കാരാണ്. ഇവർ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. 13 പേർ അപകടസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.