മുംബൈ: പൂണെയിലെ വഡ്​ഗാവ്ശേരിയിൽ മലയാളി യുവാവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞു. കൊയിന ഡാമിനടുത്തുള്ള കൊക്കയിലേക്കാണ് മലയാളിയായ വൈശാഖ് നമ്പ്യാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ റോഡിൽ നിന്നും ആഴമുള്ള കൊക്കയിലേക്ക് കാർ മറിയുകയായിരുന്നു.

കമ്പനി ആവശ്യത്തിനായി പൂണെയിൽ എത്തിയ വൈശാഖ് നമ്പ്യാർ ശനിയാഴ്ച്ച കൊയിന ഡാമിലേക്ക് വിനോദ യാത്ര പോയതായിരുന്നു. അതേസമയം, ശക്തമായ മഴയെ തുടർന്ന് ഇവർക്കായുള്ള തെരച്ചിൽ നിർത്തി വച്ചതായി പൊലീസ് അറിയിച്ചു.