ഭുവനേശ്വര്‍: ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്‍റെ നടപടി. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സമാര്‍ക്കാണ് ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. 

ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ വച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്ത് നിന്ന് നഴ്സുമാര്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ച വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു.  ഇതേ തുടര്‍ന്നാണ്  നഴ്സുമാര്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആശുപത്രിയുടെ ഓഫീസര്‍ ഇന്‍ - ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡ അറിയിച്ചു.