കൊലപാതക ശ്രമത്തിനുള്ള കേസിൽ വിധി വരാത്തതു കൊണ്ട് നോദീപ് കൗർ ജയിലിൽ തുടരും. കഴിഞ്ഞ ഒരു മാസമായി നോദീപ് കൗർ ജയിലാണ്.

ദില്ലി: കർഷക സമരത്തിനിടെ അറസ്റ്റിലായ ദളിത് പൗരവകാശ പ്രവർത്തക നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം ലഭിച്ചു. കൊലപാതക ശ്രമത്തിനുള്ള കേസിൽ വിധി വരാത്തതു കൊണ്ട് നോദീപ് കൗർ ജയിലിൽ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഒരു മാസമായി നോദീപ് കൗർ ജയിലാണ്. ഇവരുടെ മോചനത്തിനായി അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം പ്രതിഷേധമുയർന്നിരുന്നു. 
കൊലപാതകശ്രമം, കവർച്ച ശ്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് നോദീപിന് എതിരെ ഹരിയാന പൊലീസ് ചുമത്തിയത്. 

Read Also:പ്രതിഷേധം കടുപ്പിച്ച് കർഷകർ, പിന്തുണയുമായി രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി...