Asianet News MalayalamAsianet News Malayalam

പ്രണയം 21 കാരനും 22 കാരിയും തമ്മിൽ! പക്ഷെ കലാശിച്ചത് 87കാരിയുടെ കൊലപാതകത്തിൽ, അതിവിചിത്ര സംഭവം ചുരുളഴിഞ്ഞു

തന്റെ അകന്ന ബന്ധത്തിലുള്ള രാധികയെന്ന് പെൺകുട്ടിയുമായി രാജു പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കുടുംബം അംഗീകരിച്ചില്ല. കുടുംബം എതിർത്തപ്പോൾ അതിന് കണ്ടെത്തിയ പോംവഴിയായിരുന്നു കൊലപാതകം.

 

 

Affair with Relative Rejected Gujarat ppp Man Kills 87 Yr Old  very strange incident unfolded
Author
First Published Nov 7, 2023, 7:11 PM IST

രാജ്കോട്ട്: അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി 21-കാരനായ യുവാവ് പ്രണയത്തിലാകുന്നു. ഒടുവിൽ ഈ പ്രണയബന്ധം 87-കാരിയായ ഒരു വൃദ്ധയുടെ കൊലപാതകത്തിൽ അവസാനിക്കുന്നു. തീർത്തും പരസ്പരവിരുദ്ധമായി തോന്നുമെങ്കിലും ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭചൌ നഗരത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്.  ജെതി ഗാല എന്ന 87-കാരിയാണ് കൊല്ലപ്പെട്ടത്. 

ഏറെ വിചിത്രമായ സംഭവങ്ങൾ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. തന്റെ അകന്ന ബന്ധത്തിലുള്ള രാധികയെന്ന് പെൺകുട്ടിയുമായി രാജു പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കുടുംബം അംഗീകരിച്ചില്ല. കുടുംബം എതിർത്തപ്പോൾ അതിന് കണ്ടെത്തിയ പോംവഴിയായിരുന്നു കൊലപാതകം. രാധികയുടെ അതേ ഉയരവും ഭാരവുമുള്ള ജെതിയെ ഇവർ കണ്ടെത്തി കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം  കത്തിച്ച് കളയുകയും, രാധികയെ ആരോ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ ധരിപ്പിക്കുകയും ചെയ്ത്, ഇരുവരും വിദേശത്തേക്ക് കടക്കാനുമായിരുന്നു പദ്ധതിയെന്നും പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇതിന് മുമ്പ് തന്നെ ഇരുവരും പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ 87-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തി. മൃതദേഹം ട്രോളി ബാഗിലാക്കി പിതാവിന്റെ ഓഫീസിൽ മറച്ചുവച്ചതായുമാണ് പ്രതിയായ രാജു പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനായി ജെതിയെ തെരഞ്ഞെടുക്കാനും ഇവർക്ക് കാരണമുണ്ടെന്ന് പൊലീസ് പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മക്കളെല്ലാം വിദേശത്താണ്. അപ്പോൾ ഇവർ വിദേശത്തേക്ക് കടക്കുന്നതുവരെ അന്വേഷണം ഉണ്ടാകില്ലെന്ന് ഇരുവരും കരുതി. എന്നാൽ അയൽവാസികൾ ഇവരെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയതാണ് വഴിത്തിരിവായത്.
 
സംഭവത്തിൽ പൊലീസ് അവരെ അറസ്റ്റ് ചെയ്തു. നവംബർ മൂന്നിന് പുലർച്ചെ വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം നീല നിറത്തിലുള്ള ട്രോളി ബാഗിൽ പൊതിഞ്ഞ് പിതാവിന്റെ ഓഫീസിൽ ഒളിപ്പിച്ചു. ഭചൗ ടൗണിലെ വിശാൽ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് മൃതദേഹം ഒളിപ്പിച്ചതെന്നും ചോദ്യം ചെയ്യലിൽ ചംഗ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

Read more: അമ്മയുടെ പെൻഷൻ വാങ്ങി മദ്യപിച്ച് ബഹളം; ചോദ്യംചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

പരാതി അന്വേഷിക്കാനെത്തിയ പൊലീസ് വൃദ്ധ താമസിച്ചയിടത്ത് യാതൊരു തരത്തിലുള്ള പിടിവലിയുടെയും ലക്ഷണങ്ങൾ പൊലീസിന് കണ്ടെത്താനായില്ല. ഒന്നും മോഷണം പോയിട്ടുമില്ല. അങ്ങനെയായണ് പത്തംഗങ്ങളുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്. ഇതിനിടെ അടച്ചിട്ട ഒരു ഓഫീസിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി വിവരം ലഭിച്ചു. ഇവിടെ എത്തിയപ്പോഴാണ് താക്കോൽ മകന്റെ കയ്യിലാണെന്ന് ഉടമ പറഞ്ഞത്. പൂട്ട് പൊളിച്ച് ബാഗ് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios