Asianet News MalayalamAsianet News Malayalam

ശക്തമായ മഴ, ​മം​ഗളുരു - ​ഗോവ പാസഞ്ചർ ട്രെയിൻ പാളം തെറ്റി

01134 മം​ഗളുരു ജങ്ഷൻ - സിഎസ്ടി ടെ‍ർമിനസ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്...

After Massive Rain Train rerailed in Goa
Author
Bengaluru, First Published Jul 24, 2021, 11:48 AM IST

ബെംഗളുരു: ശക്തമായ മഴയെ തുടർന്ന് കർണാടകയിലെ താഴ്ന്ന ഭാ​ഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇതിനിടെ മം​ഗാലാപുരത്തുനിന്ന് ​ഗോവയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിൻ അപകടത്തിൽ പെട്ടു.  01134 മം​ഗളുരു ജങ്ഷൻ - സിഎസ്ടി ടെ‍ർമിനസ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് അപകടത്തിൽപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

വഷിഷ്ടി നദി കരകവിഞ്ഞതിനാൽ ട്രെയിൻ റൂട്ട് മഡ്​ഗാവ് - ലോണ്ട - മിറാജ് വഴിയാക്കിയിരുന്നു. ​ഗോവയിലെ ദൂദ്സാ​ഗ‍ർ - സൊനാലിയത്തിനുമിടയിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽപ്പെട്ട കോച്ചിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി ട്രെയിൻ കുലേമിലേക്ക് എത്തിച്ചുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോ‍ർട്ടുകൾ. 

മഴയെ തുടർന്ന് കർണാടകയിലെ ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ഡ, ദ​ക്ഷി​ണ ക​ന്ന​ഡ, സൗ​ത്ത് ക​ന്ന​ഡ, ചി​ക്ക​മം​ഗ​ളൂ​രു, ഹ​സ​ന്‍, കൊ​ഡ​ഗ്, ശി​വ​മോ​ഗ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.  ക​ര്‍​ണാ​ട​ക​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്. ഇ​വി​ടെ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. 

പ്രധാന നദികളായ കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് വി​വി​ധ ഡാ​മു​ക​ളി​ല്‍ നി​ന്നും വെ​ള്ളം തു​റ​ന്നു വി​ട്ടു.  മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കേ​ന്ദ്ര​സ​ര്‍​ക്കാ​രും എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ വിവിധ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് 18 താലൂക്കുകളിലെ 131 ​ഗ്രാമങ്ങളെ മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios