കഴിഞ്ഞ ദിവസം നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹ തൃണമൂലില്‍ തിരിച്ചെത്തണമെന്നും മമതാ ബാനര്‍ജിയില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും കത്തെഴുതിയിരുന്നു. 

കൊല്‍ക്കത്ത: സോണാലി ഗുഹക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്താനഗ്രഹമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മറ്റൊരു വനിതാ നേതാവ് കൂടി രംഗത്ത്. തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സരളാ മുര്‍മുവാണ് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടത്. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്നും മമതാ ബാനര്‍ജി തന്നോട് പൊറുക്കണമെന്നും സരള പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ ബിജെപിയിലേക്ക് പോയത്. 

കഴിഞ്ഞ ദിവസം നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹ തൃണമൂലില്‍ തിരിച്ചെത്തണമെന്നും മമതാ ബാനര്‍ജിയില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും കത്തെഴുതിയിരുന്നു. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് സോണാലിയും പാര്‍ട്ടി വിട്ടത്. ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി പേരാണ് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാല്‍, 200ലേറെ സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറിയതോടെ നേതാക്കള്‍ തിരിച്ചെത്തുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona