ദില്ലി: കർഷകസമരവേദിയായ ദില്ലി തിക്രി അതിർത്തിയിൽ വീണ്ടും ആത്മഹത്യ. കർഷകനും അഭിഭാഷകനുമായ അഡ്വ. അമർജിത് സിംഗാണ് തിക്രി അതിർത്തിയിൽ ആത്മഹത്യ ചെയ്തത്. കർഷകപ്രക്ഷോഭത്തിൽ മനംനൊന്താണ് അമർജിത് സിംഗ് ആത്മഹത്യ ചെയ്തതെന്ന് കർഷകസംഘടനകൾ പറയുന്നു. 'മോദി എന്ന ഏകാധിപതി' എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും കർഷകസംഘ‍ടനകൾ പുറത്തുവിടുന്നു.

നേരത്തേ സിംഘു അതിർത്തിയിൽ കർഷകനും സിഖ് മതനേതാവുമായ അറുപത്തിയഞ്ചുകാരനും വെടിവച്ച് ആത്മഹത്യ ചെയ്തിരുന്നു. കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ജീവനൊടുക്കുന്നതെന്നാണ് സന്ത് ബാബാ റാം സിംഗ് എന്നയാളുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. "കര്‍ഷകരോട് സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. അനീതി ചെയ്യുന്നത് തെറ്റാണ്, അതേസമയം അനീതി അനുവദിക്കുന്നതും തെറ്റാണ്. കര്‍ഷകരെ പിന്തുണച്ച് ചിലര്‍ സര്‍ക്കാരിന് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി". ഞാന്‍ എന്‍റെ ജീവിതം ത്യജിക്കുന്നു എന്നാണ് സന്ത് ബാബാ റാം ആത്മഹത്യാ കുറിപ്പിൽ എഴുതിയത്.

അമർജിത് സിംഗിന്‍റെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ:

Image

അതേസമയം, ഒരു കാരണവശാലും വിവാദമായ കർഷകനിയമഭേദഗതികൾ പിൻവലിക്കാൻ തയ്യാറല്ലെന്ന കടുത്ത നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.