Asianet News MalayalamAsianet News Malayalam

'ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ല'; ശുപാര്‍ശ‌യുമായി നിയമകമ്മീഷന്‍

പ്രായപരിധി കുറയ്ക്കാന്‍ നിയമപരമായി തീരുമാനിക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് നിയമകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ 16 മുതല്‍ 18 വരെ വരുന്ന കേസുകളുടെ കാര്യത്തില്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് കോടതിക്ക് വിവേചനപൂര്‍വം തീരുമാനമെടുക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.   

 age limit for consensual sex should not be lowered Law Commission fvv
Author
First Published Sep 29, 2023, 10:24 PM IST

ദില്ലി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ‌. 16 മുതല്‍ 18 വരെ പ്രായപരിധിയുള്ളവര്‍ കുട്ടികളുടെ അവകാശങ്ങള്‍ ആസ്വദിക്കേണ്ടവരാണ്. പ്രായപരിധി കുറയ്ക്കാന്‍ നിയമപരമായി തീരുമാനിക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് നിയമകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ 16 മുതല്‍ 18 വരെ വരുന്ന കേസുകളുടെ കാര്യത്തില്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് കോടതിക്ക് വിവേചനപൂര്‍വം തീരുമാനമെടുക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.   

പാർലമെന്റിലെ വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്ക് കത്തെഴുതി ഡാനിഷ് അലി എംപി

കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ മുതിര്‍ന്നവരായി പോക്സോ നിയമപ്രകാരം കണക്കാക്കുന്നുണ്ട്. ഈ ചട്ടം ജുവൈനൈല്‍ ജസ്റ്റീസ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ആക്ടിലും കൊണ്ടുവരണമെന്നും ശുപാര്‍ശ ചെയ്യുന്നു. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇ-എഫ്ഐആറുകളുടെ രജിസ്ട്രേഷൻ ഘട്ടം ഘട്ടമായി നടപ്പിലാക്കനും നിയമകമ്മീഷന്‍ ശുപാർശ ചെയ്തു. ഇതിനായി ഒരു കേന്ദ്രീകൃത ദേശീയ പോർട്ടൽ സ്ഥാപിക്കാനും നിയമകമ്മീഷന്‍ നിർദ്ദേശിച്ചു.

മണിപ്പൂർ സംഘർഷം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉദയനിധി സ്റ്റാലിൻ

https://www.youtube.com/watch?v=yrQ82CBlMb0


 

Follow Us:
Download App:
  • android
  • ios