ദില്ലി:  അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്ത്  കൊവിഡ് പ്രതിസന്ധി മാറിയേക്കുമെന്ന് എംയിസ് കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ. സഞ്‍ജയ് റായ്.  കൊവിഡ് പ്രതിരോധ മരുന്ന് ലഭ്യമായാലും ഇല്ലെങ്കിലും രാജ്യത്തെ കൊവിഡ് വ്യാപനം ക്രമേണ കുറയുമെന്നാണ് ഡോ. സഞ്‍ജയ് റായ് വ്യക്തമാക്കുന്നത്. 
 
കൊവിഡ് വാക്സിന്‍റെ രണ്ടാം ഘട്ട പരീക്ഷണത്തില്‍  അറുനൂറ് സന്നദ്ധ പ്രവർത്തകരിൽ മരുന്ന് പരീക്ഷിച്ചെന്നും അടുത്ത വർഷം പകുതിയോടെ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  അതെസമയം ഇന്ത്യയിലെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന് അനുമതി കിട്ടിയ മരുന്ന് നിർമ്മാണ കന്പനികളുടെ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു.

ഐസിഎംആറിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള നടപടികൾ പൂർത്തയാക്കിയ ഏഴ് കന്പനികൾക്കാണ് അനുമതി നൽകിയത് ഭാരത് ബയോ ടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, റിലൈന്‍സ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ബിന്ദോ ഉൾപ്പെടെ ഏഴ് കന്പനികൾക്കാണ് നിലവിൽ അനുമതി . ഇതിൽ രണ്ടെണ്ണം വിദേശ വാക്സിനുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.